Travel & Views

ഇംലി താല

യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ പുളിമരമാണ് ഇംലി താല. മുമ്പിത് സേവാകുഞ്ചയുടെ ഭാഗമായിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ യമുന ആദ്യത്തേതില്‍നിന്നും ചുരുങ്ങുകയും ഈ പ്രദേശത്തുനിന്നും കുറച്ച് ദൂരം മാറി ഒഴുകാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ യമുന കുറച്ചുദൂരെയാണ് ഒഴുകുന്നതെങ്കിലും ഈ ഘട്ടയെ ഇപ്പോഴും ഇംലി തല ഘട്ട എന്നാണ് അറിയപ്പെടുന്നത്. ഇംലി എന്ന വാക്കിൻ്റെ അര്‍ത്ഥം ‘പുളി’ എന്നും താല എന്നാല്‍ ‘മരം’ എന്നുമാണ് അര്‍ത്ഥം. ഈ പ്രശസ്തമായ വൃക്ഷം തൊണ്ണൂറുകളുടെ തുടക്കത്തില്‍ നശിക്കുകയും പിന്നീട് ഇതിനടിയില്‍നിന്നും ഒരു ശാഖ ഇവിടെ വളരുകയും ചെയ്തു. അതാണ് ഇപ്പോള്‍ കാണുന്ന മരം. ഈ മരത്തിൻ്റെ ചുവട്ടില്‍ ഒരു ചെറിയ ശ്രീകോവിലുണ്ട് രാധയുടെയും കൃഷ്ണൻ്റെയും പ്രതിഷ്ഠകളാണ് അവിടെ ആരാധിക്കപ്പെടുന്നത്. ചൈതന്യമഹാപ്രഭു ധ്യാനത്തില്‍ ഇരിക്കുന്നത് ഇവിടെ കാണാം.
വൃന്ദാവനത്തിലെ ചൈതന്യമഹാപ്രഭുവിൻ്റെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു പവിത്രമായ ഇംലി താല. വ്രജ മണ്ഡലത്തിൻ്റെ ചരിത്രപരമായ പരിക്രമം പൂര്‍ത്തിയാക്കിയ ശേഷം, തൻ്റെ മാസത്തെ വാസത്തിനിടെ എല്ലാ ദിവസവും അദ്ദേഹം ജപമാലയുമായി അദ്ദേഹം ഇവിടെ വന്നിരുന്ന് ജപിക്കുമായിരുന്നു. ഈ പുളിമരം വൃന്ദാവനത്തിലെ രാധാറാണിയുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നുവെന്നും, തൻ്റെ പ്രിയപ്പെട്ട കൃഷ്ണനെ കാണാതെ വിരഹവേദന അനുഭവിക്കുമ്പോഴെല്ലാം അവര്‍ യമുനാതീരത്തുള്ള ഈ സ്ഥലത്ത് വരുകയും വിരഹത്തിൻ്റെ ഉന്മത്ത വികാരങ്ങള്‍ അനുഭവിക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കല്‍ രാധാറാണിക്ക് കൃഷ്ണനില്‍ നിന്ന് കടുത്ത വേര്‍പാട് അനുഭവപ്പെട്ടപ്പോള്‍ അവര്‍ ഇവിടെ വന്ന് അവളുടെ പ്രിയപ്പെട്ട ഇംലി താലയുടെ ചുവട്ടില്‍ ഇരുന്ന് കൃഷ്ണനാമങ്ങള്‍ വീണ്ടും വീണ്ടും ജപിക്കാന്‍ തുടങ്ങി എന്നാണ് പ്രാദേശിക ഐതിഹ്യം. കൃഷ്ണനോടൊപ്പമുള്ള തൻ്റെ ഉല്ലാസകരമായ വിനോദങ്ങള്‍ അവള്‍ ഓര്‍ക്കാന്‍ തുടങ്ങിയപ്പോള്‍, അവളുടെ താമരക്കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഇടതടവില്ലാതെ ഒഴുകാന്‍ തുടങ്ങി, വിപ്രലംബഭാവം എന്നറിയപ്പെടുന്ന ഉന്മത്തമായ വേര്‍പിരിയലിൻ്റെ ആഴത്തിലുള്ള മാനസികാവസ്ഥയിലേക്ക് അവളെത്തിച്ചേര്‍ന്നു. കൃഷ്ണനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി, അവളുടെ സ്വര്‍ണ്ണ നിറമുള്ള നിറം സാവധാനത്തില്‍ നീലകലര്‍ന്ന കറുപ്പ് നിറമായി മാറാന്‍ തുടങ്ങി.
ശരത് പൂര്‍ണിമ രാസനൃത്തത്തിനിടെ, ശ്രീമതി രാധാറാണി സദസ്സില്‍ നിന്ന് പെട്ടെന്ന് പിരിഞ്ഞുപോയി. വേര്‍പിരിയലിൻ്റെ ആഴമായ വികാരത്തില്‍പ്പെട്ട് കൃഷ്ണന്‍ രാധയെത്തേടി ഈ പുളിമരത്തിനടിയില്‍ വന്നെന്നും രാധയെ കാണാതെ ആ മരത്തിനുചുവട്ടിലിരുന്ന് രാധയുടെ നാമം ജപിക്കുകയും അവളുടെ ചിന്തകളില്‍ മുഴുകുകയും ചെയ്തു. ഈ തീവ്രമായ വികാരത്താല്‍ കൃഷ്ണൻ്റെ നിറം രാധാറാണിയുടെ സ്വര്‍ണ്ണ നിറമായിത്തീര്‍ന്നു. എന്നതും ഇവിടെ പരക്കെ വിശ്വസിക്കപ്പെടുന്ന കാര്യമാണ്.
ഇന്ന്, ഇംലിതാലയിലെ പുളിമരവും ക്ഷേത്രവും ആ ദിവ്യമായ ലീലകളുടെ ഒരു സാക്ഷ്യമായി നിലകൊള്ളുന്നു. ലോകമെമ്പാടു മുള്ള കൃഷ്ണഭക്തര്‍ ഇവിടെയെത്തി തങ്ങളുടെ അഞ്ജലികളര്‍പ്പിക്കുകയും ശാന്തമായ ഇവിടത്തെ അന്തരീക്ഷം അനുഭവിക്കുകയും ചെയ്യുന്നു. ക്ഷേത്രം ദിവസവും രാവിലെ 5:30 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയും വൈകുന്നേരം 4:00 മുതല്‍ രാത്രി 8:00 വരെയും തുറന്നിരിക്കും.
വൃന്ദാവനത്തിൻ്റെ ആഴമേറിയ ആത്മീയ പൈതൃകവുമായും രാധയുടെയും കൃഷ്ണൻ്റെയും കാലാതീതമായ പ്രണയകഥയുമായും ബന്ധപ്പെടാന്‍ ഇംലിതാല സന്ദര്‍ശിക്കുന്നത് ഒരു സവിശേഷ അവസരമായി ഭക്തര്‍ കരുതുന്നു.

 

 

 

 

Related Articles

Back to top button