നചികേതതാള്‍

രാവിലെ ആറരയോടെ സ്വാമിജി സംവിദാനന്ദയുടെ പ്രാർത്ഥനയോടെ ഇന്നത്തെ യാത്രയ്ക്ക് തുടക്കമായി. എട്ടുമണിക്ക് നചികേത തടാകത്തിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. ടിക്കറ്റ് കൗണ്ടര്‍ ഒമ്പതു മണിയ്‌ക്കേ തുറക്കൂ. അതിനാല്‍ തിരിച്ചു വരുമ്പോള്‍ എന്ട്രി ഫീ നല്കാമെന്നും പറഞ്ഞ് എല്ലാവരും മീതോട്ടു കയറി. നാലുകിലോമീറ്റര്‍ ദൂരമുണ്ട് താഴെനിന്നും നചികേസ്സ് തപസ്സുചെയ്തതായി പറയുന്ന ആശ്രമത്തിലേക്കും അതിന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിലേക്കും. അവിടത്തെ അന്തരീക്ഷം മൂകവും ശക്തമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതുമായി തോന്നി. അവിടത്തെ നിശ്ചലമായ അന്തരീക്ഷത്തിലൂടെ നിബിഡമായ വനത്തിലൂടെ നനുനനുത്ത ശ്വാസവുമെടുത്തുകൊണ്ട് മുന്നോട്ടു നടന്നു.
നചികേതസ് തപസ്സു ചെയ്ത ഹിമാലയത്തിലെ പവിത്രമായ ഭൂമി ഏറെ ആകര്ഷതകമായിരുന്നു. ഞാന്‍ സെല്ഫിു സ്റ്റിക്കില്‍ ഫോണ്‍ ഫിറ്റ് ചെയ്ത് വീഡിയോ റെക്കോര്ഡിുങ്ങ് ബട്ടണില്‍ വിരലമര്ത്തിസ മുന്നോട്ടു നടന്നു. നല്ല കുളിരാര്ന്ന അന്തരീക്ഷം ഒട്ടും മടിപ്പുണർത്താത്ത പ്രകൃതിദൃശ്യങ്ങള്‍ എല്ലാം കേമറയില്‍ ഒപ്പിയെടുത്ത് മുന്നോട്ട് പോയി.
ഇവിടത്തെ വൃക്ഷങ്ങള്‍ മാസ്മരികമായ കാഴ്ചകളാലും ദിവ്യമായ കാഴ്ചാനുഭൂതി നല്‍കാന്‍ മാത്രം പ്രാപ്തമായിരുന്നു. കൂട്ടത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടു ണ്ടായിരുന്നവരും ചെറിയ ചെറിയ അസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചാണെങ്കിലും സന്തോഷത്തോടെയാണ് നടന്നുകയറിയത്.
മുന്നില്‍ ഒരൊറ്റ ലക്ഷമേ എല്ലാവര്ക്കുിമുണ്ടായി രുന്നുള്ളൂ. തലേന്നത്തെ സത്സംഗില്‍ സ്വാമി സംവിദാനന്ദ പറഞ്ഞു തന്ന സ്വന്തം ശരീരവുമായി യമലോകത്ത് പോയി അതേ ശരീരവുമായി ഭൂമിയില്‍ തിരിച്ചെത്തിയ, പിന്നെ മഹാനായ മഹര്ഷിീയായി തീര്ന്നറ നചികേതസ്സ്.
വാജശ്രവസ്സിന്റെ പുത്രന്‍ ഒരുനാള്‍ വിശ്വജിത്ത് എന്ന പേരില്‍ ഒരു യാഗം നടത്തി. യാഗാനന്തരം തന്റെ സര്‍വ്വ സമ്പത്തും അദ്ദേഹം ദാനം ചെയ്യാന്‍ നിശ്ചയിച്ചു. വാജശ്രവസ്സിന്റെ പൗത്രനായിരുന്നു, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിനുടമയായ നചികേതസ്സ്. അച്ഛന്‍ ദാനം ചെയ്യുവാനായി നിരത്തി നിര്‍ത്തിയിരിക്കുന്ന കറവവറ്റി എല്ലുംതോലും മാത്രമായ പശുക്കളെ കണ്ടപ്പോള്‍ നചികേതസിന്റെ മനസ്സ് വേദനിച്ചു. ലഭിക്കുന്ന ആളിന് പ്രയോജനമില്ലാത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നതുമൂലം അച്ഛ നുണ്ടാകുന്ന ആത്മനാശത്തെക്കുറിച്ച് ഓര്‍ത്ത് നചികേതസ്സിന്റെ ഉള്ളുപിടഞ്ഞു. ഇതില്‍ നിന്ന് അച്ഛനെ എങ്ങനെ രക്ഷിക്കാമെന്നായി ബാലന്റെ ചിന്ത. ഒടുവില്‍ ഒരുപായം കണ്ടെത്തി. തന്നെത്തന്നെ ദാനം ചെയ്യുക.
ഒരു ദിവസം അച്ഛന്റെ അടുത്തെത്തി ബാലന്‍ ചോദിച്ചു. “അച്ഛാ, ദാനകര്‍മ്മങ്ങള്‍ എപ്പോഴാണ് ആരംഭിക്കുന്നത്?”
‘എല്ലാം മംഗളമായിത്തീരുമ്പോള്‍ ആരംഭിക്കും.’
‘സമ്പത്തെല്ലാം ദാനം ചെയ്യുമോ?’
“എങ്കില്‍ എന്നെ ആര്‍ക്കാണ് ദാനമായി നല്‍കുന്നത്?’
മകന്റെ ചോദ്യം പിതാവിന് ഒട്ടും രസിച്ചില്ല. മകനെ ദാനം ചെയ്യുകയോ? പല തവണ ചോദിച്ചിട്ടും പിതാവില്‍ നിന്ന് ഉത്തരമൊന്നും കിട്ടാതിരുന്നപ്പോള്‍ നചികേത സ്സിന്റെ ക്ഷമ കെട്ടു.
“പറയൂ പിതാശ്രീ, എന്നെ ആര്‍ക്കാണ് ദാനമായി നല്‍കുന്നത്?’
ചോദ്യം കേട്ട് ദേഷ്യം വന്ന പിതാവ് ഉച്ചത്തില്‍ അലറി. ‘നിന്നെ ഞാന്‍ കാലനാണ് കൊടുക്കുന്നത്.’
ഇതുകേട്ട ബാലന്‍ യമലോകത്തേക്ക് യാത്രയായി. യമ ലോകത്തെത്തിയ ബാലന് മൂന്നുദിവസത്തെ കാത്തിരി പ്പിന് ശേഷമാണ് യമധര്‍മ്മനെ കാണുവാന്‍ കഴിഞ്ഞത്.
നചികേതസ്സിന് താന്‍ മൂലമുണ്ടായ വിഷമതകള്‍ക്ക് പരിഹാരമായി യമന്‍ മൂന്ന് വരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അതനുസരിച്ച് ബാലന്‍ യമനോട് മൃത്യുവിന്റെ രഹസ്യം വെളിപ്പെടുത്തുവാനാവശ്യ പ്പെട്ടപ്പോള്‍ യമന്‍ അതില്‍നിന്നും പിന്‍മാറി. അതു മാത്രമൊഴിച്ച് എന്തുവേണമെങ്കിലും പരസ്യമാക്കാ മെന്നായി യമന്‍. ധനമോ, ഭോഗവസ്തുക്കളോ, സുന്ദരിമാരെയോ ആവശ്യപ്പെടൂ എന്നുപറഞ്ഞപ്പോള്‍ ബാലന്‍ പറഞ്ഞു.
ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്താനാവില്ല.
ബാലന്റെ മറുപടി കേട്ട് യമന്‍ ശിരസ്സ് കുനിച്ചു. അറിയേണ്ടതും വേണ്ടതും മൃത്യുവിന്റെ രഹസ്യവും ആത്മജ്ഞാനവും ആണെന്ന തീരുമാനത്തില്‍ നിന്ന് ബാലന്‍ അണുവിട പോലും പിന്മാറാന്‍ തയ്യാറല്ലെന്ന് കണ്ടപ്പോള്‍ ബാലന്റെ ദൃഢനിശ്ചയത്തില്‍ സംപ്രീത നായ യമന്‍ മൃത്യുരഹസ്യം അനാവരണം ചെയ്യുവാന്‍ നിര്‍ബ്ബന്ധിതനായി.
സൂക്ഷ്മമായ അണുവിനേക്കാള്‍ സൂക്ഷ്മതരമായിട്ടുള്ള മഹത്തായതിനേക്കാള്‍ മഹത്തരമായിട്ടുള്ളതുമായ ആത്മാവ് പ്രാണികളുടെയെല്ലാം ഹൃദയത്തില്‍ വസി ക്കുന്നു. കാമങ്ങളെയെല്ലാം ജയിച്ചിട്ടുള്ള ഒരുവന്‍ ഇന്ദ്രിയമനസ്സുകള്‍ പ്രസന്നങ്ങളാകുമ്പോള്‍ ആത്മാ വിന്റെ മഹത്ത്വമറിയുകയും ശോകരഹിതനായിത്തീരു കയും ചെയ്യുന്നു.സൂക്ഷ്മമായ അണുവിനേക്കാള്‍ സൂക്ഷ്മമായ ആത്മാവിന്റെ ദുരൂഹങ്ങളായ രഹസ്യ ങ്ങളുടെ പൊരുളുതേടിയുള്ള നചികേതസ്സിന്റെ സഞ്ചാരകഥയാണ് കഠോപനിഷത്തിലെ ഉള്ളടക്കം.
അദ്ദേഹം തപസ്സു ചെയ്തതായി പറയപ്പെടുന്ന ഹിമാലയത്തിലെ ഒരു പര്വ്വംതമുകളിലുള്ള തടാകമാണ് നചികേതസ്താള്‍. നചികേസ്സ് തപസ്സു ചെയ്തതായി പറയപ്പെടുന്ന ആശ്രമത്തിന്റെ സ്ഥാനത്ത് ഒരു പഴയ ആശ്രമം ഇപ്പോഴുമുണ്ട്. അതിനുപുറകിലായി ഒരു ഗുഹയും.ആ ഗുഹാമുഖം അടച്ചുവെച്ചിരിക്കുന്നു. അതുവഴി ഹരിദ്വാറിലേക്കും ബദരിയിലേക്കും മാര്‍ഗ്ഗങ്ങളുണ്ടായിരുന്നുവെന്ന് ആളുകള്‍ വിശ്വസിക്കുന്നു. അതിനു മുന്നില്‍ വളരെ വിശാലമായ തടാകവും. തടാകത്തില്‍ നിറയെ മത്സ്യമാണ്. പല വലുപ്പത്തിലുള്ള മത്സ്യങ്ങള്‍ ആളുകളെ കാണുമ്പോഴേക്കും ഉയര്‍ന്നു പോന്തി വെള്ളത്തിന് മുകളില്‍ വരും.
ശാന്ത സുന്ദരമാണ് അവിടം. ഇടതുവശത്ത് കൂറ്റന്‍ മലനിരകള്‍ നില വര്ണ്ണസത്തോടെ എഴുന്നു നില്ക്കു തന്നു. വലതുവശത്ത് ഹിമം മൂടിയ കൊടുമുടികള്‍ വെള്ളി ഉരുക്കിയൊഴിച്ച പോലെ അനന്തമായി നീണ്ടു പോകുന്ന കാഴ്ച മനോഹരമാണ്.