സേവകുഞ്ച് (രാസസ്ഥലി)

കൃഷ്ണന്‍ രാധാറാണിക്ക് അവളുടെ പാദങ്ങള്‍ മസാജ് ചെയ്തും ചുവന്ന യവകകൊണ്ട് ചായം പുരട്ടിയും തന്റെ സ്വകാര്യ സേവനം നല്‍കിയ സ്ഥലമാണ് സേവകുഞ്ച്. കൃഷ്ണന്‍ അവളുടെ അതിലോലമായ കൈകാലുകള്‍ സുഗന്ധതൈലം കൊണ്ട് മസാജ് ചെയ്തും അവളുടെ നീണ്ട കറുത്ത മുടി മെടഞ്ഞുകൊടുത്തും ചന്ദ്രനെപ്പോലെയുള്ള അവളുടെ മുഖത്ത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പുരട്ടിയും അവന്‍ അവളെ പട്ടുവസ്ത്രങ്ങളും രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളും അണിയിച്ചും രാധാറാണിക്ക് ‘സേവ’ ചെയ്ത സ്ഥലം എന്ന പേരില്‍ ഈ സ്ഥലം പ്രശസ്തമായി. ഇത് രാസസ്ഥലി എന്നും അറിയപ്പെടുന്നു, കാരണം ഇവിടെയാണ് ഏറ്റവും മനോഹരമായ രാസനൃത്തം നടന്നത്.
രാധാറാണിയെ കൃഷ്ണന്‍ സേവിച്ച രംഗ്മഹല്‍ ഇവിടെ കാണാം. ഇവിടെയാണ് രാസലീല കഴിഞ്ഞാല്‍, ഗോപികമാര്‍ പുഷ്പദളങ്ങളാല്‍ നിര്‍മ്മിച്ച മൃദുവായ കിടക്ക ഒരുക്കി, രാധയെയും കൃഷ്ണനെയും ഒരുമിച്ച് കിടക്കാന്‍ ക്ഷണിച്ചുകൊണ്ടുവരിക. ഈ കുഞ്ചയില്‍ നടന്ന രാസലീല വിനോദങ്ങളെ അനുസ്മരിക്കുന്ന രാസമണ്ഡലവേദിയും ഇവിടെയുണ്ട്.
കൃഷ്ണനും ഗോപികമാരും തമ്മിലുള്ള വിനോദങ്ങളുടെ പരകോടിയായി രാസലീല കണക്കാക്കപ്പെടുന്നു, ഈ സമയത്ത് ഓരോ ഗോപിക്കും കൃഷ്ണനോടൊപ്പം നേരിട്ട് നൃത്തം ചെയ്യാന്‍ അവസരമുണ്ട്. രാസനൃത്തം ആരംഭിക്കുമ്പോള്‍, കൃഷ്ണന്‍ ഒറ്റയ്ക്ക് നടുവില്‍ നില്‍ക്കുകയും ഗോപികമാര്‍ വൃത്താകൃതി യിലുള്ള ചലനത്തില്‍ അദ്ദേഹത്തിന് ചുറ്റും നൃത്തം ചെയ്യുകയും കോറസില്‍ പാടുകയും ഡ്രമ്മിന്റെ താളാത്മകതയില്‍ കൈകൊട്ടു കയും ചെയ്യുന്നു. ഗോപികമാരുടെ കണങ്കാല്‍ മണികളുടെ മുഴക്ക മാണ് ഏറ്റവും ആകര്‍ഷകമായ ശബ്ദം സൃഷ്ടിക്കുന്നത്. അവര്‍ രാസ മണ്ഡലത്തിന് ചുറ്റും തികച്ചും ഏകീകൃതമായി നൃത്തം ചെയ്യുന്നു. ഓരോ ഗോപിയും കരുതുന്നത് തന്റെ ‘പ്രണയനൃത്തം’ കൃഷ്ണന്റെ മുമ്പാകെ അവതരിപ്പിക്കുമ്പോള്‍ കൃഷ്ണന്‍ തന്നെ നേരിട്ട് നോക്കുന്നു എന്നാണ്. തന്റെ നിഗൂഢശക്തിയാല്‍, ഓരോ ഗോപിക്കും അടുത്തായി നൃത്തം ചെയ്യുന്നതിനായി കൃഷ്ണന്‍ സ്വയം നൂറുകണക്കിന് സമാനരൂപങ്ങളിലേക്ക് സ്വയം വികസിക്കും. അപ്പോള്‍ അവര്‍ക്ക് അവന്റെ സ്‌നേഹനിര്‍ഭരമായ ആലിംഗനങ്ങള്‍ ആസ്വദിക്കാനും അവന്റെ അമൃത് പോലുള്ള ചുംബനങ്ങള്‍ ആസ്വദിക്കാനും കഴിയും.
സേവ കുഞ്ചയെ നികുഞ്ജവനം എന്നും വിളിക്കുന്നു. വൃന്ദാവനം യഥാര്‍ത്ഥത്തില്‍ സേവകുഞ്ജ മുതല്‍ നന്ദഗ്രാമം വരെ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശത്തെ ഉള്‍ക്കൊള്ളുന്നു വെന്നും ഗോവര്‍ദ്ധന, രാധാകുണ്ഡം, ബര്‍സാന, യമുനയുടെ പടിഞ്ഞാറന്‍ തീരത്തുള്ള കേളന്‍വനം വരെയുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നുവെന്നും പുരാണങ്ങള്‍ പറയുന്നു. ബൃഹദ്ഗൗതമിയ തന്ത്രത്തില്‍ പറയുന്നു. ‘വൃന്ദാവനം അഞ്ച് യോജനകള്‍ ഉള്‍ക്കൊള്ളുന്നു.’ അഞ്ച് യോജന എന്നത് നാല്‍പ്പത് മൈലിന് തുല്യമാണ്, അതായത് വൃന്ദാവനത്തില്‍ നിന്ന് നന്ദഗ്രാമത്തിലേക്കുള്ള ദൂരം, യമുനയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മുഴുവന്‍ പ്രദേശവും വൃന്ദാവനത്തില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, വൃന്ദാവനത്തിന്റെ ഈ വിശാലമായ പ്രദേശം പരിഗണിക്കുമ്പോള്‍, പന്ത്രണ്ട് ചെറുവനങ്ങള്‍ അല്ലെങ്കില്‍ അധിവനങ്ങള്‍ മൊത്തത്തില്‍ സേവകുഞ്ജ എന്ന് അറിയ പ്പെടുന്നു.